
ഗർഭകാലത്ത് ശാരീരികബന്ധം കുഴപ്പങ്ങളുണ്ടാക്കുമോ? പിറക്കാനിരിക്കുന്ന കുഞ്ഞിനോ അമ്മയ്‌ക്കോ അതുകൊണ്ട് പ്രശ്‌നമുണ്ടാകുമോ? പല ദമ്പതികളും ഇക്കാര്യത്തിൽ വ്യക്തമായ സംശയനിവാരണം സാധിക്കാതെ ഗർഭകാലത്ത് ലൈംഗികബന്ധം ഒഴിവാക്കാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ശരിയായ അറിവ് പകർന്നുനൽകുകയാണ് ആരോഗ്യ വിദഗ്ദ്ധർ. സ്‌ത്രീയുടെ ഗർഭപാത്രം വളരെ ശക്തിയുളള പാളികൊണ്ട് നിർമ്മിച്ചതാണ്. ഇവിടെ കുഞ്ഞിന് ആപത്തൊന്നുമുണ്ടാകില്ല. സ്‌ത്രീകൾക്ക് ഈ സമയത്തെ ബന്ധം മാനസികമായും ശാരീരികമായും ചില ഗുണങ്ങളും ചെയ്യുന്നുണ്ടെന്ന് വിദഗ്ദ്ധർ കണ്ടെത്തിയിട്ടുമുണ്ട്.
സാധാരണ കാരണങ്ങളാലുളള ഗർഭം അലസൽ മാത്രമേ സംഭവിക്കൂ. ശാരീരികബന്ധം കൊണ്ട് യാതൊരു പ്രശ്‌നവും ഉണ്ടാകില്ല. എന്നാൽ സ്‌ത്രീയുടെ ആന്തരിക അവയവങ്ങൾക്ക് അധികം സമ്മർദ്ദമില്ലാത്ത തരത്തിലെ പൊസിഷനുകളിലാകണം ശാരീരികബന്ധം. എന്നാൽ ബന്ധപ്പെടലിനിടെയോ ശേഷമോ വേദനയോ രക്തസ്രാവമോ ഉണ്ടാകുന്നെങ്കിൽ ഉടൻ ഡോക്‌ടറെ കാണണം. മുൻപ് പലതവണ ഗർഭം അലസിയവർ ഗർഭം ധരിച്ചിരിക്കുമ്പോഴും ശാരീരികബന്ധം ഒഴിവാക്കാവുന്നതാണ്. ഗർഭകാലത്തും ലൈംഗികബന്ധം തികച്ചും സാധാരണമാണെന്ന ധാരണയിൽ തന്നെ പങ്കാളികൾക്ക് മുന്നോട്ടുപോകാം.