liquor

കണ്ണൂ‌ർ: ജില്ലാ അതിർത്തിയിലൂടെ വിദേശമദ്യ കുപ്പികളുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. സിപിഎം വാണിമേൽ കന്നുകുളം ബ്രാഞ്ച് സെക്രട്ടറി നെടുമ്പറമ്പ് പൂളയുള‌ള പറമ്പത്ത് കുമാരൻ(58) ആണ് അറസ്‌റ്റിലായത്. മാഹിയിൽ ജില്ലാ അതിർത്തിയിയ്‌ക്കടുത്ത് പെരിങ്ങത്തൂരിൽ നാദാപുരം പൊലീസ് പരിശോധന നടത്തുമ്പോൾ കുമാരൻ സ്‌കൂട്ടറിൽ ഇവിടെയെത്തി.

ഇയാളിൽ നിന്ന് 750 എംഎലിന്റെ മൂന്ന് കുപ്പി വിദേശമദ്യമാണ് പിടികൂടിയത്. തെങ്ങുകയറ്റ തൊഴിലാളിയാണ് കുമാരൻ. നാദാപുരം കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌തു. സ്‌കൂട്ടർ പൊലീസ് കസ്‌റ്റഡിയിലെടുത്തു.