കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. ഒന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തു. രണ്ട് യാത്രക്കാരും സ്വീകരിക്കാനെത്തിയ നാലുപേരുമാണ് പിടിയിലായത്. ശരീരത്തിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്തിയത്.