
തൃശൂർ പൂരത്തിന് വെടിക്കെട്ട് നടത്താനുള്ള അനുവാദം നേടിത്തന്ന സുരേഷ് ഗോപിയ്ക്ക് നന്ദി പറഞ്ഞ് പാറമേക്കാവ് ദേവസ്വം. നന്ദി അറിയിച്ചുകൊണ്ടുള്ള ദേവസ്വത്തിന്റെ കുറിപ്പ് താരം ഫേസ്ബുക്കിൽ പങ്കുവച്ചു. സ്നേഹത്തിനു നന്ദിയെന്നും എന്നാൽ ആകുന്നത് ഇനിയും തൃശ്ശൂരിനു വേണ്ടി താൻ ചെയ്യുമെന്ന് മുൻ എം പിയായിരുന്ന സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ പൂരത്തിന് വെടിക്കെട്ട് നടത്താനുള്ള അനുമതി സംബന്ധിപ്പിച്ച് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സുരേഷ് ഗോപി നടത്തിയ അടിയന്തര ഇടപെടലാണ് അനുവാദം എളുപ്പമാക്കിയത്. കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജൻസിയായ പെസോയാണ് (പെട്രോളിയം ആൻഡ് എക്‌സ്‌പ്ളോസീവ്‌സ് സേഫ്‌റ്റി ഓർഗനൈസേഷൻ) പൂരത്തിലെ വെടിക്കെട്ടിന് അനുമതി നൽകിയത്.
തൃശൂരിന് പൂർണ രൂപത്തിൽ പൂരം നടത്താൻ ഈ വർഷം സാധിക്കുമെന്നും സുരേഷ് ഗോപി നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഇതിൽ രാഷ്ട്രീയമില്ലെന്നും ബി ജെ പി സർക്കാരിന്റെ മുന്നേറ്റമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ട പ്രകാരമായിരുന്നു സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം...
സ്നേഹത്തിനു നന്ദി ![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
എന്നാൽ ആകുന്നത് ഇനിയും തൃശ്ശൂരിനു വേണ്ടി ഞാൻ ചെയ്യും
എല്ലാ പ്രൗഢിയോടും കൂടി നമ്മുക്ക് ഇനിയങ്ങോട്ട് പൂരം ഗംഭീരമാക്കാം
തൃശ്ശൂരിന്റെ സ്വന്തം സുരേഷ് ഗോപി