minister

കോട്ടയം: മുൻ ആരോഗ്യവകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം പി ഗോവിന്ദൻ നായർ(94)​ അന്തരിച്ചു. കോട്ടയം ഈരയിൽക്കടവിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരികയായിരുന്നു.

1962 ൽ ആർ ശങ്കർ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്നു. വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്,​ അ​ഭി​ഭാ​ഷ​ക​ൻ, എ​ൻ.​എ​സ്.​എ​സ് പ്ര​തി​നി​ധി, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റ്​ തു​ട​ങ്ങി​യ ഒ​​ട്ടേ​റെ പ​ദ​വി​ക​ൾ വ​ഹി​ച്ചിട്ടുണ്ട്. 1950 മുതൽ 2019 വരെ അഭിഭാഷക വൃത്തിയിൽ സജീവമായിരുന്നു.