
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധന. ഇന്നലെയും സ്വർണ വില കൂടിയിരുന്നു. ഗ്രാമിന് 35രൂപയും പവന് 280രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 4935രൂപയും പവന് 39,480 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. വരും ദിവസങ്ങളിൽ സ്വർണവില 40,000 കടക്കാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞ മാസം സ്വർണവില പവന് 40,000 കടന്നിരുന്നു.
ഇന്നലെ ഗ്രാമിന് 40രൂപയും പവന് 320രൂപയുമാണ് കൂടിയത്. ഏപ്രിൽ നാല്, അഞ്ച്, ആറ് തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. അതേസമയം ദേശീയ തലത്തിൽ സ്വർണ വിലയിൽ കുറവുണ്ടായി. മൾട്ടി കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24കാരറ്റ് സ്വർണത്തിന്റെ വില 18രൂപ കുറഞ്ഞ് 52,860 രൂപയായി. വെള്ളി വിലയിലും ഇന്ന് വർദ്ധനവുണ്ടായി. എംസിഎക്സിൽ വെള്ളിയുടെ വില 147രൂപ കൂടി കിലോയ്ക്ക് 68,937 രൂപയായി.