നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത വിജയ് ചിത്രം ബീസ്റ്റ് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സ്റ്റൈലും ആക്ഷനും ചേർന്ന വിജയ്‌യുടെ കൊമേഴ്‌സ്യൽ എന്റർടെയ്‌നറാണ് ബീസ്റ്റ്.

പതിവുപോലെ നടന്റെ 'രക്ഷകൻ' പടം തന്നെയാണ് ബീസ്റ്റ്. മുൻ റോ ഏജന്റായ വീരരാഘവൻ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്. തീവ്രവാദികളെ നേരിട്ട് ജനങ്ങളുടെ രക്ഷിക്കുകയാണ് വീരരാഘവൻ.
സൺ പിക്‌ചേഴ്‌സാണ് ചിത്രം നിർമിച്ചത്. വിജയ്‌യെക്കൂടാതെ പൂജാ ഹെഗ്ഡെ, സെൽവ രാഘവൻ, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, ജോൺ സുറാവോ എന്നിവരും മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ, അപർണ ദാസ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.