andrew

കാൻബറ: ആസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യപരിശീലകനായി ആന്‍ഡ്രൂ മക്‌ഡൊണാൾഡിനെ നിയമിച്ചു . മുൻ താരം കൂടിയായ ജസ്റ്റിൻ ലാംഗർ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് മക്‌ഡൊണാൾഡിനെ നിയമിച്ചിരിക്കുന്നത്. നാലു വർഷത്തേക്കാണ് കരാർ.

ലാംഗർ ക്രിക്കറ്റ് ആസ്‌ട്രേലിയയുമായുള്ള കരാർ പുതുക്കാൻ വിസമ്മതിച്ചതോടെ മക്‌ഡൊണാൾഡിനെ ടീമിന്റെ ഇടക്കാല പരിശീലകനാക്കിയിരുന്നു. 2019 മുതൽ ആസ്‌ട്രേലിയൻ പരിശീലക സംഘത്തിൽ അംഗമായ ഇദ്ദേഹം അടുത്തിടെ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര 1-0ന് നേടിയ ഓസീസ് ടീമിന്റെ പരിശീലകനായിരുന്നു.