
ഡിജിറ്റൽ പണമിടപാടുകൾക്ക് വളരെയേറെ പ്രാധാന്യമുള്ള കാലമാണ് ഇപ്പോൾ. സമൂഹത്തിലെ പല കോണിലുള്ളവരും ഡിജിറ്റൽ യുഗത്തിന്റെ പ്രാധാന്യം മനസിലാക്കി ക്രിപ്റ്റോ കറൻസികളിലും മറ്റും നിക്ഷേപം നടത്തുന്നുണ്ട്.
ഇപ്പോഴിതാ ക്രിപ്റ്റോയിലേയ്ക്ക് ചുവടുവയ്ക്കുകയാണ് നടൻ പൃഥ്വിരാജ്. എന്‍.എഫ്.ടി (നോണ്‍ ഫഞ്ചബിള്‍ ടോക്കന്‍സ്) യിലാണ് താരം നിക്ഷേപം നടത്തിയിരിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് വിവരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വെളിപ്പെടുത്തിയത്.

ഇതാണ് തന്റെ ആദ്യ എന്‍.എഫ്.ടി എന്ന് പറഞ്ഞുകൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ പൃഥ്വിരാജ് ചിത്രം പങ്കുവച്ചത്. ലക്ഷ്മി മാധവന്‍ എന്ന കലാകാരിയുടെ ആര്‍ട്ട് വര്‍ക്കാണിത്. ഐ സ്‌പൈ വിത് മൈ ലിറ്റില്‍ ഐ എന്ന് പേരുള്ള ഈ വർക്കിന് 0.80 ഇടിഎച്ച് (1.9 ലക്ഷം രൂപ) ആണ് വില. നിരവധി സിനിമാ താരങ്ങളാണ് എന്‍.എഫ്.ടി യിലൂടെ ചിത്രങ്ങളും മറ്റും വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത്.
ഡിജിറ്റല്‍ ലഡ്‌ജറില്‍ വികേന്ദ്രീകൃത കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുപയോഗിച്ച് ഡാറ്റ സൂക്ഷിക്കുന്നതിനെയാണ് എന്‍.എഫ്.ടി ടെക്‌നോളജി എന്ന് പറയുന്നത്. ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിതമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഡിജിറ്റല്‍ ആര്‍ട്ട് വര്‍ക്ക്, ഓഡിയോ, ചിത്രങ്ങള്‍ തുടങ്ങി സിനിമകൾ വരെ എന്‍.എഫ്.ടിയാക്കാം. ഇങ്ങനെ നിർമ്മിക്കുന്ന ഓരോ ഡാറ്റയും ഓരോ എന്‍.എഫ്.ടിയായിരിക്കും. വിവിധ എക്‌സ്‌ചേഞ്ചുകളിലൂടെ ഈ എന്‍.എഫ്.ടികൾ വില്പനയ്ക്ക് വയ്ക്കാം.