
പാർട്ടിയ്‌ക്കകത്ത് എന്തൊക്കെ പിണക്കങ്ങളുണ്ടായാലും പൊതുജനങ്ങളുടെ മുന്നിൽ അതൊന്നും കാണിക്കില്ല എന്നതാണ് ഖദറിട്ട ആൾക്കാരുടെ പൊതുവായ രീതി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും ഒരു വീഡിയോ സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറലാണ്. ഇരുവരും ചിരിച്ച് വർത്തമാനം പറയുന്നതും കെട്ടിപ്പിടിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.
സന്തോഷം അതിരുവിട്ടപ്പോൾ സുധാകരന്റെ വക ഒരു അറ്റ കൈ പ്രയോഗവും ഉണ്ടായിരുന്നു. വി ഡി സതീശന്റെ വയറിൽ ഒരു ഇക്കിളിയിടൽ. അതോടെ കൂട്ടച്ചിരിയായി. അവസാനം ഒരേ കാറിൽ തന്നെ മുന്നിലും പിന്നിലുമായിട്ട് ഇരുന്നാണ് ഇരുവരും യാത്ര ചെയ്യുന്നത്.
കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടിക്കകത്ത് പ്രശ്‌നങ്ങൾ പുകയുമ്പോഴും തങ്ങൾക്കിടയിൽ പ്രശ‌്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കുകയാണ് ഇരുവരും. വീഡിയോ കണ്ട ആരാധകർ രസകരമായ പല കമന്റും വീഡിയോയ്‌ക്ക് താഴെ പോസ്റ്റ് ചെയ്തിട്ടുണ്ട്.