
റിയാദ്: വിദേശത്ത് നിന്നുള്ള എട്ടര ലക്ഷം തീർത്ഥാടകർക്ക് ഇക്കൊല്ലം ഹജ്ജിന് അവസരം നൽകും. സൗദി അറേബ്യയിലെ സ്വദേശികളും വിദേശികളുമുൾപ്പെടെ ഒന്നരലക്ഷം പേർ പങ്കെടുക്കും. ആകെ 10 ലക്ഷം പേർക്കാണ് അവസരം ലഭിക്കുക.
65 വയസിൽ താഴെയുളളവർക്കാണ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ അനുവാദമുള്ളത്. സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്സിനുകൾ സ്വീകരിച്ചിരിക്കണം. സൗദിയിലേക്ക് യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും സമർപ്പിക്കണം.