varavara-rao

മുംബയ്: ഭീമ കൊറെഗാവ് കേസിൽ സ്ഥിര ജാമ്യം ആവശ്യപ്പെട്ട് തെലുങ്കു കവി വരവരറാവു നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളി. എന്നാൽ, നേത്ര ശസ്ത്രക്രിയയ്ക്കായി നല്കിയ താത്കാലിക ജാമ്യം മൂന്നു മാസത്തേക്ക് നീട്ടി. ജാമ്യ കാലയളവിൽ ഹൈദരാബാദിൽ കഴിയാൻ അനുവദിക്കണമെന്ന അപേക്ഷയും കോടതി തള്ളി.

നാഡീ രോഗത്തെ തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് വരവരറാവുവിന് ബോംബെ ഹൈക്കോടതി ആറുമാസത്തെ താത്കാലിക ജാമ്യം അനുവദിച്ചത്. ആരോഗ്യം പൂർണമായും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും സ്ഥിര പരിചരണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി റാവു വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.