poisonous-mushroom

ഗുവാഹത്തി: അസാമിൽ കഴിഞ്ഞ 2 ദിവസത്തിനിടെ വിഷക്കൂൺ കഴിച്ച് 13 പേർക്ക് ദാരുണാന്ത്യം. അസാമിലെ ചരായ്ഡിയോ, ഡിബ്രുഗർ, ശിവസാഗർ, ടിൻസുക്യ എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് മരിച്ചതെന്ന് അസാം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. പ്രസാന്ത ഡിഹിംഗ്യ അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൂൺ കഴിച്ച് വിഷബാധയേറ്റ 35 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലകറക്കം, വയറുവേദന, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങളാണുണ്ടായിരുന്നത്. ഇതിൽ 4 പേർ തിങ്കളാഴ്ചയും 9 പേർ ചൊവ്വാഴ്ചയും മരണമടഞ്ഞു. മരിച്ചവരിലേറെയും തേയില തോട്ടം തൊഴിലാളികളാണ്. എല്ലാ വർഷവും ഇത്തരം വിഷക്കൂണുകൾ കഴിച്ചുള്ള മരണങ്ങൾ റിപ്പോർട്ടു ചെയ്യാറുണ്ടെന്നും ഭക്ഷ്യയോഗ്യമായ കൂണുകൾ തിരിച്ചറിയുന്നതിൽ സംഭവിച്ച പിഴവാണ് കാരണമെന്നും ഡിഹിംഗ്യ പറഞ്ഞു.