yechuri

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് പാർട്ടി കോൺഗ്രസ് പച്ചക്കൊടി കാട്ടിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി കോൺഗ്രസിന്റെ അജണ്ടയിൽ സിൽവർ ലൈൻ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ചർച്ചയുടെ ആവശ്യവുമില്ല. വരാത്ത ട്രെയിനിന് എങ്ങനെ പച്ചക്കൊടി കാട്ടുമെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും തമ്മിൽ നിലവിൽ പദ്ധതിയെക്കുറിച്ച് ചർച്ചകൾ നടത്തി വരികയാണ്. അത് പ്രാരംഭഘട്ടത്തിലാണ്. ഇപ്പോഴതിന് പച്ചക്കൊടി കാട്ടേണ്ട കാര്യമില്ല. പാർട്ടി കോൺഗ്രസ് അജണ്ടയിൽ സിൽവർ ലൈൻ പദ്ധതിയുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കേടഞ്ചേരിയിൽ നടന്ന വിവാദ കല്യാണത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ലൗ ജിഹാദ് പരാമർശത്തെ പാർട്ടി ഒരു തരത്തിലും അംഗീകരിക്കുന്നില്ല. ലൗ ജിഹാദ് വാദം ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്.

മുതിർന്ന ഒരു സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കുന്നതിൽ ഇന്ത്യൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. മുൻ എംഎൽഎ ജോർജ് എം തോമസിന്റെ പരമാർശം പാർട്ടിപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.