
തിരുവനന്തപുരം: ഒൻപത് വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടിയതായി സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജൻകുമാർ അറിയിച്ചു. നേമം കുരുമി മൈത്രി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ഷിജാമിനെയാണ് (36) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പീഡിപ്പിച്ചെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോർട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐ വിപിൻ, പ്രസാദ്, സാബു, വിജയൻ, എ.എസ്.ഐ ശ്രീകുമാർ, പ്രമോദ്, സി.പി.ഒമാരായ ജയകുമാർ, ലതീഷ്, ഗിരി, സാജൻ, സജു എന്നിവരടങ്ങിയ സംഘമാണ് പ്രിതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.