df

ചെന്നൈ: ക്യു.എസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2022ൽ ,​ എൻജിനീയറിംഗ്,​ ടെക്നോളജി വിഭാഗങ്ങളിലായി വലിയ മുന്നേറ്റം കൈവരിച്ച് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി (വി.ഐ.ടി). ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ്,​ എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, ലൈഫ് സയൻസസ് ആൻഡ് മെഡിസിൻ, നാച്ചുറൽ സയൻസസ്, സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് ക്യു.എസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് നിർണയിക്കപ്പെടുന്നത്. ക്യു.എസ് ഈ വർഷം പ്രസിദ്ധീകരിച്ച ലിസ്റ്റിൽ വി.ഐ.ടിയുടെ ഏഴുപഠനവിഭാഗങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.

എൻജിനീയറിംഗ്,​ ടെക്നോളജി വിഭാഗത്തിൽ ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിൽ ഒമ്പതാംസ്ഥാനത്തും ലോകത്ത് 346-ാം സ്ഥാനത്തുമാണ് വി.ഐ.ടിയുള്ളത്. എൻ.ഐ.ആർ.എഫ് റാങ്കിംഗ് പ്രകാരം,​ ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷണസ്ഥാപനങ്ങളിൽ 12-ാംസ്ഥാനത്താണ് വി.ഐ.ടി.