nato

ഹെൽസിങ്കി : യുക്രെയിനിൽ റഷ്യൻ അധിനിവേശം തുടരുന്നതിനിടെ നാ​റ്റോയിൽ അംഗമാകാനുള്ള നീക്കം ശക്തമാക്കി ഫിൻലൻഡും സ്വീഡനും. അതേ സമയം, ഇരു രാജ്യങ്ങളും നാ​റ്റോ അംഗമായാൽ മേഖലയിലെ സാഹചര്യം മോശമാകുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. നാറ്റോ അംഗത്വം സംബന്ധിച്ച ചർച്ചകൾ തുടങ്ങിയെന്ന് ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരീനും സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലേന ആൻഡേഴ്സനും വ്യക്തമാക്കി.

ഇതോടെ ഫിന്നിഷ് അതിർത്തിയിൽ സമീപം റഷ്യ സൈനിക വ്യൂഹത്തെ വിന്യസിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. റഷ്യൻ മിസൈലുകളും ടാങ്കുകളും അടക്കമുള്ള സൈനിക വ്യൂഹം അതിർത്തിയ്ക്ക് സമീപം എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നാ​റ്റോയിൽ ചേരാനുള്ള നിർദേശം അടുത്ത ആഴ്ച ഫിൻലൻഡ് പാർലമെന്റിൽ അവതരിപ്പിച്ചേക്കും.