modi

ബെർലിൻ : ജൂണിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കണോ എന്നത് സംബന്ധിച്ച് ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ജർമ്മനി പുനരാലോചന നടത്തുന്നതായി റിപ്പോർട്ട്. യുക്രെയിൻ വിഷയത്തിൽ റഷ്യയെ അപലപിക്കാൻ ഇന്ത്യ തയാറാകാത്തതാണ് ആശയകുഴപ്പത്തിന് കാരണമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ, റിപ്പോർട്ടുകൾ ജർമ്മൻ സർക്കാർ തള്ളി. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയ്ക്ക് അനൗദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക ക്ഷണം ഉടനുണ്ടാകുമെന്നാണ് സൂചന.