k-sudhakaran

ആലപ്പുഴ: കടക്കെണിയിൽ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ സംസ്ഥാനത്ത് രണ്ട് ലക്ഷം കോടിരൂപ കടമെടുത്ത് കെ -റെയിൽ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ മനോനില പരിശോധിക്കേണ്ടതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടനാടൻ കാർഷിക മേഖലയിൽ കർഷകരെയും കർഷക തൊഴിലാളികളേയും സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്തിയ സഖാക്കൾ ജീവനും ചോരയും നൽകിയ വിഭാഗത്തോട് കടുത്ത വഞ്ചനായാണ് കാട്ടുന്നത്. മുതലാളിത്തത്തെ തലോടുകയും തൊഴിലാളി ദ്രോഹം കാട്ടുകയും ചെയ്യുന്ന പിണറായിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കാലം മാപ്പു നൽകില്ലെന്നും കെ. സുധാകരൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.