
ഇണകൾ തമ്മിൽ ശാരീരികബന്ധം എത്രയാകാമെന്ന് കണക്കുണ്ടോ? ഇങ്ങനെയൊരു ചോദ്യത്തിന് ഇല്ല എന്നതാണ് ഉത്തരം. ലൈംഗികബന്ധത്തിന് പങ്കാളികളുടെ ആരോഗ്യം, സാഹചര്യം, സമയം, ഇരുവരും തമ്മിലെ അടുപ്പം തുടങ്ങിയ പല ഘടകങ്ങൾ വിജയത്തെ സ്വാധീനിക്കുന്നുണ്ട്. അതിന് കൃത്യമായി എണ്ണമോ ഒന്നുമില്ല. ആവശ്യമുളളത്രയും ആകാം. എന്നാൽ ഇരുവരും തമ്മിലെ ഇഴയടുപ്പം കുറയാതെ പരസ്‌പരം അറിഞ്ഞായിരിക്കണം ശാരീരികബന്ധം.
പലപ്പോഴും വേണ്ടത്ര സമയം കിട്ടാത്തതുകൊണ്ടോ ജോലി ഉൾപ്പടെ പലവിധ ടെൻഷനുകൾ കാരണവും ഒരാഴ്‌ചയിൽ വളരെ കുറച്ച് ദിവസങ്ങളെ ശാരീരികബന്ധത്തിന് ചില പങ്കാളികൾക്ക് സാധിക്കൂ. ചിലപ്പോൾ അതല്ലാതെ നിത്യവും സാധ്യമാകുന്നവരുമുണ്ട്. എന്നാൽ കൃത്യമായി എണ്ണം കണക്കാക്കി ചെയ്യേണ്ട ഒന്നല്ല ലൈംഗികബന്ധം. ഇണകൾ തമ്മിലെ അടുപ്പമാണ് അതിന്റെ മാനദണ്ഡം. ഓരോന്നും ഭാവനയിൽ കണ്ടുകൊണ്ട് അത് കിടപ്പറയിൽ പ്രാവർത്തികമാക്കാനോ പോൺ വീഡിയോകളെ അനുകരിക്കാൻ ശ്രമിക്കുകയോ ചെയ്യാതിരിക്കുന്നതാണ് പങ്കാളികൾക്ക് ഉചിതം. ഇത് അശാസ്‌ത്രീയവും യുക്തിസഹവുമല്ല.