lightning

ചെന്നൈ: വേനൽമഴ തമിഴ്‌നാട്ടിലും കനക്കുന്നു. വിരുദു നഗറിൽ വീടുപണിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് മിന്നലേറ്രു. ഇവരിൽ നാലുപേർ‌ തൽക്ഷണം മരിച്ചു. കെട്ടിടത്തിന്റെ ഉയരമുള‌ള ഭാഗത്ത് പണിയിലേർപ്പെട്ടവരായിരുന്നു ഇവർ. കാശി, മുരുകൻ, ജക്കമ്മാൾ, കറുപ്പുസ്വാമി എന്നിവരാണ് മരിച്ചത്. വിരുദുനഗർ കറുപ്പസ്വാമി നഗറിലാണ് സംഭവം.

അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തെക്കൻ തമിഴ്‌നാടിന് മുകളിലാണ് ചക്രവാതചുഴിയുള‌ളത്. അതേസമയം കേരളത്തിൽ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി,എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. ഇന്നും കേരളത്തിൽ വ്യാപകമായി കനത്ത മഴയുണ്ടായി.