police

മലപ്പുറം: പരിശീലനം പൂർത്തിയാക്കിയ 197 പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർമാരുടെ പാസിംഗ് ഔട്ട് പരേഡ് മലപ്പുറം എം.എസ്.പിയിൽ നടന്നു. സംസ്ഥാനമൊട്ടാകെ 382 ഡ്രൈവർമാരാണ് പൊലീസ് സേനയുടെ ഭാഗമായത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി അഭിവാദ്യം സ്വീകരിച്ചു.

മലപ്പുറം എം.എസ്.പിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ എ.ഡി.ജി.പി കെ.പത്മകുമാർ സല്യൂട്ട് സ്വീകരിച്ചു. മലപ്പുറം എം.എസ്.പി, കെ.എ.പി രണ്ട്, കെ.എ.പി നാല്, ആർ.ആർ.ആർ.എഫ് എന്നിവിടങ്ങളിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ 197 പേരാണ് മലപ്പുറത്ത് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. ഇവരിൽ എം.ടെക് പൂർത്തിയാക്കിയ ഒരാളും ബി.ടെക്കുകാരായ 12 പേരുമുണ്ട്. ആറ് പേർ ബിരുദാനന്തര ബിരുദംവും 57 പേർ ബിരുദവും നേടിയവരാണ്.