gopi

തൃശൂർ: ഒരുലക്ഷം ഒരു രൂപ നോട്ട് വിഷുദിനത്തിൽ ക്ഷേത്രദർശനം നടത്തുന്നവർക്ക് കൈനീട്ടം നൽകാനായി ക്ഷേത്രങ്ങളിലെ മേൽശാന്തിയെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഏൽപിച്ചിരുന്നു. എന്നാൽ സംഭവം പുറത്തായതോടെ ഇടത് പാർട്ടികൾ വലിയ എതിർപ്പാണ് ഉയ‌ർത്തിയത്. വിവാദത്തിൽ താരം രൂക്ഷമായി പ്രതികരിക്കുകയും ചെയ്‌തിരുന്നു.

ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് അഭിഭാഷകൻ ശങ്കു.ടി ദാസ്. സുരേഷ് ഗോപിയുടെ പദ്ധതി ഫലത്തിൽ തൃശൂർ നഗരത്തെ ഇളക്കിമറിച്ച വൻ ജനസമ്പർക്ക പരിപാടിയാകുകയാണ്. ഒരു ബിജെപി നേതാവ് പൊതുസമൂഹത്തിലിറങ്ങി ഓളം സൃഷ്‌ടിക്കുന്നതും തന്റെ സ്വീകാര്യത തെളിയിക്കുന്നതും അവർക്ക് സഹിക്കുന്ന കാര്യമല്ല. താരം കാല്‌പിടിപ്പിക്കുന്ന എന്ന ആരോപണത്തെയും ശങ്കു ടി ദാസ് ഫേസ്‌ബുക്ക് പോസ്‌റ്റിൽ ശക്തമായി വിമർശിക്കുന്നു. കൈനീട്ടം വാങ്ങുന്നവർ അത് നൽകുന്നവരുടെ കാൽതൊട്ട് വന്ദിക്കുന്നത് ഈ നാട്ടിലെ സംസ്‌കാരമാണെന്നും അദ്ദേഹം പോസ്‌റ്റിൽ പറയുന്നു.