jibin-jinu

കൊല്ലം: ഓവർ ടേക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയെയും കുടുംബത്തെയും നടുറോഡിൽ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പുത്തൂർ എസ് എൻ പുരം ബദേലിൽ ജിബിൻ(24), പുത്തൂർ തെക്കുംപുരം കെ ജെ ഭവനിൽ ജിനു ജോൺ(24) എന്നിവരാണ് അറസ്റ്റിലായത്.

preetha-amal

കഴിഞ്ഞ തിങ്കളാഴ്ച പുത്തൂർ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം നടന്നിരുന്നത്. കുണ്ടറ സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ സുഗുണൻ, ഭാര്യ പ്രീത, മകൻ അമൽ പ്രസൂദ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിന് സൈഡ് കൊടുക്കാത്തതിന്റെ പേരിലായിരുന്നു ആക്രമണം. പ്രതികൾ കൈയിലുണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് അമലിന്റെ തലയ്ക്കടിച്ച ശേഷം തറയിൽ വീണ അമലിനെ ചവിട്ടുകയും ചെയ്തിരുന്നു. നടുറോഡിൽ അക്രമം നടത്തിയതിന് സുഗുണന്റെയും അമലിന്റെയും പേരിലും കേസെടുത്തിട്ടുണ്ട്.