magnetic-storm

429 മുതൽ 575 കിലോമീറ്റർ വേഗതയിൽ അതിശക്തമായ ഭൂകാന്തിക കൊടുങ്കാറ്റ് ഇന്ന് ഭൂമിയിൽ പതിക്കുമെന്ന് മുന്നറിയിപ്പ് നൽകി സിഇഎസ്എസ്ഐ (സെന്റർ ഒഫ് എക്‌സലൻസ് ഇൻ സ്‌പേസ് സയൻസസ് ഇന്ത്യ). ഇവ വിപരീതഫലങ്ങൾക്ക് കാരണമാവുമെന്നും സിഇഎസ്എസ്ഐ അഭിപ്രായപ്പെടുന്നു.

'സോളാർ മാക്‌സിമ'യോട് അടുക്കുന്ന സൂര്യൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിരൂക്ഷമായ തീജ്വാലകളും മറ്റും ( കൊറോണൽ മാസ് ഇജഷൻ) പുറന്തള്ളുകയാണ്. ഇവയിൽ പലതും ഭൂമിക്ക് അപകടമുണ്ടാക്കാതെ കടന്നു പോയിരുന്നു. എന്നാൽ ഇന്നിത് സൗരവായു ആഘാത തരംഗം ഭൂമിയുടെ കാന്തികമണ്ഡലത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥകൾ മൂലമുണ്ടാകുന്ന അതിശക്തമായ ഭൂകാന്തിക കൊടുങ്കാറ്റിന് കാരണമാവുമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.

//CESSI SPACE WEATHER BULLETIN//11 April 2022//SUMMARY: QUIET TO MODERATE SPACE WEATHER CONDITIONS// A halo CME was detected by SOHO LASCO on 11 April. Our model fit indicates a very high probability of Earth impact on 14 April, 2022 with speeds ranging between 429-575 km/s + pic.twitter.com/MRFNuLI2hS

— Center of Excellence in Space Sciences India (@cessi_iiserkol) April 11, 2022

നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്‌മിനിസ്ട്രേഷൻ, നാസ എന്നിവരും കൊറോണൽ മാസ് ഇജഷൻ നിരീക്ഷിച്ചുവരികയായിരുന്നു. വളരെ വേഗത്തിലുള്ള സൗരവാത പ്രവാഹം കാരണം ഭൂകാന്തിക കൊടുങ്കാറ്റ് ഭൂമിയിൽ പതിച്ചതിന് ശേഷം തീവ്രമാകുമെന്ന് നാസ മുന്നറിയിപ്പ് നൽകുന്നു.

The incoming #solarstorm could bring #aurora to mid-latitudes April 14-15. Chances of reaching G2-level conditions are 80% at high latitudes & 20% at mid-latitudes. Radio #blackout risk remains low, but amateur #radio operators & #GPS users face disruptions on Earth's nightside. pic.twitter.com/dPj3ia3MbF

— Dr. Tamitha Skov (@TamithaSkov) April 12, 2022

ഭൂകാന്തിക കൊടുങ്കാറ്റിന്റെ ശക്തി അളക്കുന്നത് ഒന്ന് മുതൽ അഞ്ച് വരെ സ്‌കെയിലിലാണ്. ഇതിൽ ജി1 തീവ്രത കുറഞ്ഞതും ജി5 തീവ്രത കൂടിയതുമാണ്. ഇന്ന് ഭൂമിയിൽ പതിക്കുന്ന ഭൂകാന്തിക കൊടുങ്കാറ്റ് ജി2 ലെവൽ ആയിരിക്കുമെന്നാണ് വിലയിരുത്തൽ. ഇത് ഭൂമിയിലെ വൈദ്യുതി ഗ്രിഡുകൾക്കും മറ്റും കേടുപാടുകൾ വരുത്താൻ കാരണമാവും. മാത്രമല്ല റേഡിയോ സിഗ്‌നലുകൾ തടസപ്പെടുത്തുകയും ഉയർന്ന പ്രദേശങ്ങളിൽ വൈദ്യുതി തടസപ്പെടുത്തുകയും ചെയ്യും.