ganja-anovar

വയനാട്: കെ എസ് ആർ ടി സിയുടെ സ്വിഫ്ട് ബസിലെ യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടിച്ചു. മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിൽ വച്ചാണ് യാത്രക്കാരൻ പിടിയിലായത്. പശ്ചിമ ബംഗാൾ സ്വദേശിയായ അനോവറിനെയാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. 800 ഗ്രാം കഞ്ചാവാണ് ഇയാളുടെ കൈവശം കണ്ടെത്തിയത്.

ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വിഫ്ട് ബസിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. ചെക്‌പോസ്റ്റിലെ പതിവ് പരിശോധനയ്ക്കിടെയാണ് എക്‌സൈസ് അനോവറിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്.