
ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന താരവിവാഹമാണ് റൺബീർ കപൂർ- ആലിയ ഭട്ട് എന്നിവരുടേത്. ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കുമൊടുവിൽ ഇന്ന് വൈകിട്ടാണ് ഇരുവരും വിവാഹിതരാകുന്നത്.
വൈകിട്ട് മൂന്ന് മണിയോടെ വിവാഹചടങ്ങുകൾ ആരംഭിച്ചു. മുംബയിലെ അപ്പാർട്ട്മെന്റായ വാസ്‌തുവാണ് വിവാഹവേദി. വളരെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് വിവാഹത്തിന് ക്ഷണമുള്ളത്. അതിഥികൾ വിവാഹസ്ഥലത്തേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയാണ്.
കരൺ ജോഹർ ചിത്രമായ സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെയാണ് ആലിയ ബോളിവുഡിൽ നായികയായെത്തുന്നത്. റൺബീർ- ആലിയ വിവാഹത്തിലെ മുഖ്യാത്ഥിതികളിൽ ഒരാളും കരൺ ജോഹർ തന്നെയാണ്.

റൺബീർ കപൂറിന്റെ കസിൻ സിസ്റ്റേഴ്‌സ് ആയ കരീന കപൂറും ഭർത്താവ് സെയ്‌ഫ് അലി ഖാനും ചടങ്ങിൽ എത്തിക്കഴിഞ്ഞു. ഇന്നലെ നടന്ന സംഗീത്, മെഹന്ദി ചടങ്ങുകളിലും ലെഹംഗയിൽ അതീവ സുന്ദരിയായാണ് കരീന എത്തിയത്.

രൺബീർ കപൂറിന്റെ മാതാവ് നീതു കപൂറും സഹോദരി റിദ്ദിമ സഹ്‌നിയും ഇന്ന് രാവിലെ അണിഞ്ഞ വസ്ത്രങ്ങളും ഇന്നലെ നടന്ന ഹൽദി, മെഹന്ദി ചടങ്ങിലെ വസ്ത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റൺബീർ-ആലിയ വിവാഹ ചടങ്ങിലെ ഇരുവരുടെയും വസ്ത്രങ്ങളും മികച്ചതാണ്.

കഴിഞ്ഞ ദിവസം നടന്ന ഹൽദി ചടങ്ങിൽ അതിസുന്ദരിയായി ആണ് രൺബീറിന്റെ കസിൻ സിസ്റ്ററായ കരീഷ്മ എത്തിയത്.
