sujith

തൃശൂർ: നാടൻ പാട്ട് ഗായകന്റെ മൃതദേഹം പാറമടയിൽ നിന്ന് കണ്ടെത്തി. ചാലക്കുടി കാഞ്ഞിരപ്പള്ളി സ്വദേശിയായ കെ എസ് സുജിത്ത് എന്ന ജിത്തു(26) ആണ് മരിച്ചത്. വെള്ളം നിറഞ്ഞ് കിടക്കുന്ന പാറമടയിൽ നിന്നാണ് ജിത്തുവിന്റെ മൃതദേഹം കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്പ് ഉത്സവാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയ ജിത്തുവിനെ കാണാതായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പാറമടയ്ക്ക് സമീപം കണ്ടെത്തിയതോടെ ബുധനാഴ്ച അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു.