fire-broke-out-at-a-chemi

അമരാവതി: ആന്ധ്ര എളൂരുവിലെ കെമിക്കൽ ഫാക്ടറിയിലെ ലാബിൽ നൈട്രിക് ആസിഡ് ചോർന്നുണ്ടായ തീപിടിത്തത്തിൽ ആറുപേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. അപകട സമയത്ത് ലാബിൽ മുപ്പതോളം പേരുണ്ടായിരുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബുധനാഴ്ച രാത്രി 11.30 ഓടെയാണ് അക്കീരഡ്ഡിഗുഡത്തെ കെമിക്കൽ ഫാക്ടറിയിൽ വാതകച്ചോർച്ച ഉണ്ടായത്. ഇത് തീപിടിത്തത്തിനിടയാക്കിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആന്ധ്രാ ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദൻ തുടങ്ങിയവർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. സംസ്ഥാന സർക്കാർ മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.