
കൊച്ചി: വാഹനങ്ങളുടെ വിലയിൽ 2.5 ശതമാനം വരെ വർദ്ധനയുമായി ഇന്ത്യൻ ഓട്ടോമോട്ടീവ് കമ്പനിയായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്. വില വർദ്ധന ഇന്നലെമുതൽ പ്രാബല്യത്തിൽ വന്നതായി വാഹന നിർമാതാക്കൾ അറിയിച്ചു. കമ്പനിയുടെ ഈ വിലവർദ്ധന തങ്ങളുടെ ശ്രേണികളിലുടനീളം 10,000 - 63,000 രൂപ വരെ വില ഉയരാൻ കാരണമാകും.
സ്റ്റീൽ, അലുമിനിയം, പലേഡിയം തുടങ്ങിയ പ്രധാന ഉത്പ്പന്നങ്ങളുടെ വില തുടർച്ചയായി ഉയർന്നതാണ് വില വർദ്ധനയ്ക്ക് കാരണം. 'കമ്മോഡിറ്റി വിലയിലെ അഭൂതപൂർവമായ വർദ്ധന ഭാഗികമായി നികത്താൻ കമ്പനി ആവശ്യമായ നടപടികൾ എടുത്തിട്ടുണ്ട്."- കമ്പനി പറഞ്ഞു.