df

മുംബയ്: നൈകയുടെ സ്ഥാപകയും സി.ഇ.ഒയുമായ ഫാൽഗുനി നയാറിന് 2021ലെ ഇവൈ (ഏണസ്റ്റ് ആൻഡ് യംഗ്) എന്റർപ്രണർ ഒഫ് ദി ഇയർ പുരസ്കാരം. ബ്യൂട്ടി, ഫാഷൻ ഇ-റീട്ടെയിൽ കമ്പനിയാണ് നൈക. കഴിഞ്ഞ വർഷം നവംബറിൽ നൈകയുടെ മാതൃസ്ഥാപനം എഫ്.എസ്.എൻ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടതോടെ രാജ്യത്തെ ഏറ്റവും ധനികയായ വനിതാ സംരംഭകരിൽ ഒരാളായി ഫാൽഗുനി നയാർ മാറിയിരുന്നു.

വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന, ഒരു വനിത നയിക്കുന്ന രാജ്യത്തെ ആദ്യ യുണീകോൺ കമ്പനികൂടിയാണ് നൈക. ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) ഗ്രൂപ്പ് ചെയർമാൻ എ.എം നായികിനാണ് ഇവൈ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം.