beef

ന്യൂയോർക്ക്: ബഹിരാകാശനിലയത്തിൽ ബീഫ് നിർമ്മിക്കാനുള്ളവർഷങ്ങളായുള്ള പ്രയത്നത്തിന് ഒടുവിൽ ഫലം ലഭിച്ചു. ഒരു സ്വകാര്യ ഇസ്രയേൽ ഭക്ഷണ നിർമാണ കമ്പനിയാണ് കൃത്രിമമായി പശുഇറച്ചി ബഹിരാകാശത്ത് നിർമിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയത്. മൈക്രോഗ്രാവിറ്റിയിൽ നിർമിക്കുന്നതിനാൽ തന്നെ ഇത് വളരെയേറെ ശ്രമകരമായ ദൗത്യമായിരുന്നു, കനേഡ‌ിയൻ നിക്ഷേപകൻ മാർക്ക് പാത്തി, യു എസ് സംരംഭകൻ ലാറി കോണർ മുൻ ഇസ്രയേലി വായുസേന പൈലറ്റ് എയ്റ്റാൻ സ്റ്റിബ് എന്നിവരാണ് ബഹിരാകാശനിലയത്തി. കൃത്രിമ ബീഫ് നിർമിക്കാനുള്ള പദ്ധതിക്ക് പിന്നിൽ.

ഇസ്രയേലിലെ ഭക്ഷണ നിർമാതാക്കളായ അലെഫ് ഫാംസ് രൂപീകരിച്ച ടെക്നോളജി അനുസരിച്ച് പശുക്കളുടെ കോശങ്ങളെ അടിസ്ഥാനമാക്കി കൃത്രിമ മാംസം നിർമിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് മൂവരും ഈയൊരു ദൗത്യത്തിനായി ബഹിരാകാശ നിലയത്തിൽ എത്തുന്നത്. യാത്രയ്ക്കു വേണ്ടി ഓരോ വ്യക്തിക്കും 55 മില്ല്യൺ ഡോളറാണ് ചെലവായത്. നാസയുടെ ആദ്യത്തെ ബഹിരാകാശ ടൂറിസം ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഇവർ മൂന്നു പേരും ബഹിരാകാശ നിലയത്തിലെത്തിയത്. ബഹിരാകാശത്ത് ഇതിനു മുൻപും കൃത്രിമ മാംസം നിർമിച്ചിട്ടുണ്ട്. ത്രീഡി ബയോപ്രിന്റ് ചെയ്ത ‘ബഹിരാകാശ ബീഫാണ്’ ഇതിന് മുമ്പ് നിർമിച്ചത്.