vishu-


റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. എന്നാൽ എല്ലാവര്‍ഷത്തേയും പോലെ ഈ വര്‍ഷവും ഏപ്രില്‍ 14നാണു മേടമാസപ്പിറവി. പക്ഷേ, വിഷു ഏപ്രില്‍ 15നും. എന്താണ് അങ്ങിനെ വരാന്‍ കാരണം..? മേടസംക്രമത്തിനു ശേഷം വരുന്ന സൂര്യോദയവേളയിലാണു കണി കാണേണ്ടത്. അതുകൊണ്ട് മേടം ഒന്നിന് സൂര്യോദയത്തിനു ശേഷമാണു സംക്രമം വരുന്നതെങ്കില്‍ പിറ്റേന്നാണു വിഷു ആചരിക്കുന്നത്.
ഇത്തവണ മേടസംക്രമം വരുന്നത് ഏപ്രില്‍ 14നു രാവിലെ 8 മണി 13 മിനിറ്റിനാണ്. അങ്ങനെയാണ് ഇക്കൊല്ലത്തെ വിഷു മേടം രണ്ടിന് (ഏപ്രില്‍ 15ന്) ആയത്.

അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്, വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം.

അശ്വതി: പുതിയ പദ്ധതികളോ രഹസ്യങ്ങളോ ആരുമായും പങ്കിടരുത്. ശരിയായ തീരുമാനങ്ങളെടുത്ത് തക്ക സമയത്ത് ചെയ്യുന്ന പ്രവൃത്തികൾ നല്ല ഫലം തരും.

ഭരണി: കുടുംബ ജീവിതം സന്തോഷകരമാകും.സൽപ്രവൃത്തികളിലൂടെ ശ്രദ്ധ നേടും. സൽകർമങ്ങൾ ചെയ്ത് യശസ്സ് വർധിപ്പിക്കാന്‍ ശ്രമിക്കുക. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുക വഴി മന:സംഘർഷം ഒഴിവാക്കാം.

കാര്‍ത്തിക: കുടുംബ പ്രശ്നങ്ങൾ നയപരമായി പരിഹരിക്കണം. വാഹനങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. പുതിയ കാര്യങ്ങൾക്കായി പണമിറക്കുമ്പോൾ നന്നായി അന്വേഷണ വിധേയമാക്കിയേ ചെയ്യാവൂ. ദാമ്പത്യത്തിലെ ചെറിയ പിണക്കങ്ങൾ സംസാരിച്ച് തീർക്കണം.

രോഹിണി: ജോലിയിൽ അസൂയാവഹമായ പുരോഗതി നേടും. ജീവിതത്തിൽ അപ്രതീക്ഷിതമായ പല മാറ്റങ്ങളും ഉണ്ടാകും. പ്രണയം പൂവണിയും. നടക്കുവാൻ സാധ്യത ഇല്ലെന്ന് കരുതിയ പല കാര്യങ്ങളിലും ക്ഷിപ്രവിജയം കൈവരിക്കാനുതകുന്ന സന്ദർഭം വന്നു ചേരും.

മകയിരം: മനസ്സിന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ സന്തോഷവും സംതൃപ്തിയുമുണ്ടാകും. സാമ്പത്തിക പരാധീനങ്ങളിൽ നിന്നും മുക്തി നേടും. ബന്ധുമിത്രാദികളുടെ പരാതികൾ തീർക്കും. പ്രിയപ്പെട്ടവരുടെ സാമീപ്യം സന്തോഷം നൽകും.

തിരുവാതിര: വാദപ്രതിവാദം, മധ്യസ്ഥത, ജാമ്യം ഇവയിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. ജീവിതത്തിൽ അടുക്കും ചിട്ടയും കെട്ടുറുപ്പും ഉണ്ടാക്കാൻ ശ്രമിക്കുക. എന്തെങ്കിലും ആരോഗ്യപ്രശ്നം ബുദ്ധിമുട്ടിക്കുകയാണെങ്കിൽ അവഗണിക്കരുത്.

പുണര്‍തം: കൂട്ടുപ്രവർത്തനം ഗുണം ചെയ്യും. ഉപയോഗശൂന്യമായ ജോലി ചെയ്ത് സമയം കളയരുത്. അബദ്ധങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ ശ്രദ്ധിക്കുക. കുടുംബാംഗങ്ങളുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കുക. സഹോദരങ്ങളുമായും പിതാവുമായും നല്ല ബന്ധം സ്ഥാപിക്കുക.

പൂയം: ചിരകാലമായ പല സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടും. പ്രിയപ്പെട്ടവരുടെ വിവാഹാദി കർമങ്ങൾ നടത്താൻ കഴിയും. പ്രതീക്ഷിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന കാര്യങ്ങളെല്ലാം നേടിയെടുക്കും. തടസ്സപ്പെട്ട് കിടന്ന വിദേശ യാത്ര സഫലീകൃതമാവും.

ആയില്യം: നല്ല കാര്യങ്ങൾക്കായി ധനം വിനിയോഗിക്കാൻ കഴിയും. ചെറിയ തോതിലുള്ള ദേഹാരിഷ്ടതകൾ ഉണ്ടാവും. മാനസിക പ്രയാസങ്ങൾക്കിടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.

മകം: പ്രതിസന്ധികളെ സധൈര്യം നേരിട്ട് ജീവിത വിജയം കൈവരിക്കാൻ ശ്രമിക്കണം. കടബാധ്യത തീർക്കാൻ ബുദ്ധിപരമായി ശ്രമിക്കണം. നിരാശ വേണ്ട കാര്യങ്ങൾ ക്രമേണ നേരെയാവും. അപ്രതീക്ഷിതമായ ചെലവുകൾ പ്രയാസം സൃഷ്ടിക്കാനിടയുണ്ട്.

പൂരം: ‍ധനനഷ്ടം അപവാദം ഇവ കരുതിയിരിക്കുക. എന്തു വില കൊടുത്തും തീരുമാനം നടപ്പാക്കാൻ ശ്രമിക്കുക. ശരിയായ തീരുമാനങ്ങൾ പ്രതിസന്ധികൾ പരിഹരിക്കും. കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ഗൃഹസംബന്ധമായി ചില കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിവരും.

ഉത്രം: ശ്രേയസ്ക്കരമായ കർമങ്ങൾ നിഷ്ഠയോടു കൂടിചെയ്യുക. അനവസരത്തിൽ അഭിപ്രായം പ്രകടിപ്പിക്കരുത്. സ്വജനങ്ങളുടെ കുതന്ത്രങ്ങൾ മനസ്വസ്ഥത കെടുത്തും. വിനോദത്തിന് കൂടുതൽ പണം ചെലവഴിക്കരുത്. ദൈവികത വർധിപ്പിക്കുക.

അത്തം: എല്ലാ രംഗങ്ങളിലും ശോഭിക്കാൻ കഴിയും. ബുദ്ധിപൂർവം നിക്ഷേപിച്ചിരുന്ന സ്വത്തുക്കളിൽ നിന്നും ലാഭമുണ്ടാകും. ഉത്തരവാദിത്വമേറിയ ചുമതലകൾ നിർവഹിക്കാൻ പ്രയാസപ്പെടും. എങ്കിലും സഹപ്രവർത്തകരുടെ പൂർണ സഹകരണം ലഭിക്കും.

ചിത്തിര: പുതിയ സംരംഭങ്ങൾക്ക് തുടക്കമിടും. ലഘുവായ കാര്യവിഘ്നങ്ങൾ ഈശ്വര പ്രാർഥനയാൽ മാറികിട്ടും. വിവാഹം, മേലധികാരികളുടെ പ്രശംസ, ഭൂമി ലാഭം എന്നിവയും ഉണ്ടാകും .കേസുകളിൽ എതിർപ്പുകൾ മറികടന്ന് പിടിച്ചു നിൽക്കും.

ചോതി : കർമരംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തുക. ഉത്തരവാദിത്വങ്ങൾ വർധിക്കും. ബുദ്ധിപരമായ നീക്കങ്ങളിലൂടെ ഗുണാനുഭവങ്ങൾ ഉണ്ടാകും. അലസതയോടു കൂടിയുള്ള സമീപനം പ്രയാസങ്ങൾ സൃഷ്ടിക്കും. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കണം, ലക്ഷ്യത്തിൽ എത്തിചേരാൻ കഴിഞ്ഞില്ലെങ്കിൽ നിരാശപ്പെടരുത്.

വിശാഖം: ബന്ധങ്ങൾ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തുക. വാക്കുകൾക്ക് നിയന്ത്രണം വേണം. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക അതിനാൽ ഏകാഗ്രത വർധിപ്പിക്കാൻ യോഗ, ഈശ്വര പ്രാർഥന എന്നിവ ചെയ്യാൻ ശ്രമിക്കുക.

അനിഴം: പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടവരും. ആത്മീയ കാര്യങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കും. ഭാഗ്യാനുഭവങ്ങൾ, .മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം, വിദ്യാർഥികൾക്ക് ഉന്നത പഠന വിജയം. കർമരംഗത്ത് പുതിയ സാധ്യതകൾ എന്നിവ ഉണ്ടാകും .

കേട്ട: സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് മൂലം കൂടുതൽ ആളുകളുമായി നല്ല ബന്ധമുണ്ടാകും. സ്വാധീനശേഷി വർധിക്കും. ഈ സമയത്ത് മന:ശക്തിയും ഉത്സാഹവും വർധിക്കും. കാലങ്ങളായി ആഗ്രഹിക്കുന്ന ഭവന നിർമാണം. വാഹനം മാറ്റി വാങ്ങൽ എന്നിവ നടക്കും.

മൂലം: ചെലവുകൾ വർധിക്കുന്നതിനാൽ സാമ്പത്തിക വിഷമതകൾ രൂക്ഷമാകും. ചുമക്കാവുന്നതിന് അപ്പുറമുള്ള ഉത്തരവാദിത്വങ്ങൾ ചുമക്കരുത്. ചുറ്റുമുള്ളവരുടെ സ്വാധീനങ്ങൾക്ക് അമിതമായി വഴങ്ങരുത്. ഗൃഹസംബന്ധമായ ചുമതലകൾ സമയ ബന്ധിതമായി പൂർത്തിയാക്കുക .

പൂരാടം: ദാമ്പത്യത്തിൽ കലഹങ്ങൾ, തെറ്റിദ്ധാരണ ഇവ ഉണ്ടാകാതെ നോക്കണം. ആലോചിക്കാതെ ഒരു കാര്യത്തിലും അഭിപ്രായം പറയരുത്. വാഹനം ഉപയോഗിക്കുമ്പോഴും യാത്രചെയ്യുമ്പോഴും നല്ല ശ്രദ്ധ വേണം. സന്താനങ്ങളുടെ ക്ഷേമത്തിനായി പരിശ്രമിക്കണം.

ഉത്രാടം: ‍ കോപം നിയന്ത്രിക്കണം സമ്മർദങ്ങൾക്കു വഴങ്ങി യാതൊരു കാര്യവും ചെയ്യരുത്.
പ്രതിസന്ധികൾ ആത്മ വിശ്വാസത്തോടെ നേരിടുക. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം ഇല്ലെങ്കിൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും.

തിരുവോണം: മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും ഉപദേശങ്ങൾക്കും വില നൽകുന്നതിലൂടെ അംഗീകാരം നേടിയെടുക്കും. ഉത്തരവാദിത്വമുള്ള നിരവധി ജോലികൾ ഏറ്റെടുക്കേണ്ടി വരും. കാര്യങ്ങൾ ബുദ്ധിപൂർവം കൈകാര്യം ചെയ്യുക. ഇല്ലെങ്കിൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും.

അവിട്ടം: നല്ല പെരുമാറ്റത്തിലൂടെ സ്നേഹം പിടിച്ചു പറ്റണം. ഈശ്വര ചിന്ത ശക്തമാക്കണം. മേലുദ്യോസ്ഥരുമായി കലഹിക്കരുത്. അപമാനത്തിന് ഇടയുള്ളതിനാൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് പരമാവധി ഒഴിവാക്കണം.

ചതയം: സാമ്പത്തിക സ്ഥിതി ഭദ്രമാകും. സല്‍കീർത്തി പ്രതീക്ഷിക്കാം. വിചാരിക്കുന്ന പല കാര്യങ്ങളും യഥാസമയം സാധിക്കും. പുതിയ സ്ഥലത്തെ ശമ്പളത്തിൽ നല്ല മാറ്റമുണ്ടാകും. അന്യാധീനപ്പെട്ട ധനം തിരികെ ലഭിക്കും. കൂട്ടു ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ വേണ്ടിവരും.

പൂരുരുട്ടാതി: ആരേയും അമിതമായി വിശ്വസിക്കരുത്. പാലിക്കാനാകാത്ത വാഗ്ദാനം നൽകരുത്. വിദ്യാർഥികൾക്ക് വിദ്യാലാഭം ഉണ്ടാകും. മറ്റുള്ളവരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ചെറിയ ചെറിയ ശാരിരിക ബുദ്ധിമുട്ടുകൾ അലട്ടിയേക്കാം.

ഉത്രട്ടാതി: ‍ ഈശ്വരഭക്തി, ധർമനിഷ്ഠത പരോപകാരതല്പരത എന്നിവ ഉണ്ടാകണം. മേലധികാരികളുമായി വാക്ക് തർക്കത്തിന് പോവരുത് .വാക്കുകൾ സൂക്ഷിച്ചേ പ്രയോഗിക്കാവു .ശരിയായ ധനവിനിയോഗത്തിലൂടെ മെച്ചപ്പെട്ട നിലയിലേക്ക് സ്ഥിതിഗതികൾ മാറ്റണം.

രേവതി: അശ്രദ്ധയും അലസതയും വലിയ പ്രയാസങ്ങൾക്ക് കാരണമായേക്കാം. ജീവിത പങ്കാളിയുമായി അനാവശ്യ വാഗ്വാദങ്ങൾ ഒഴിവാക്കുക. അനാവശ്യ കൂട്ടുകെട്ടുകളിൽ ചെന്ന്പെടരുത്. മറ്റുള്ളവരുടെ കുറ്റങ്ങൾ നിങ്ങൾക്ക് മേൽ ചുമത്തപ്പെടാൻ സാധ്യത ഉള്ളതിനാൽ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുക.