kk

ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കുമൊടുവിൽ ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരായി മുംബയിലെ വാസ്തു അപ്പാർട്ട്‌മെന്റിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹ ചിത്രങ്ങള്‍ ആലിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

വൈകിട്ട് മൂന്ന് മണിയോടെയാണ് വിവാഹചടങ്ങുകൾ ആരംഭിച്ചത് . വളരെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് വിവാഹത്തിന് ക്ഷണമുണ്ടായിരുന്നത്. വിവാഹച്ചടങ്ങില്‍സിനിമ-രാഷ്ട്രീയ-വ്യവസായ രംഗത്തുള്ള പ്രമുഖര്‍ പങ്കെടുത്തു. രണ്‍ബീറിന്റെ മാതാവ് നീതു കപൂര്‍, സഹോദരി റിദ്ധിമ കപൂര്‍, ബന്ധുക്കളായ കരീന കപൂര്‍, കരീഷ്മ കപൂര്‍ തുടങ്ങിയവരും. ആലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ട്, മാതാവ് സോണി രസ്ദാന്‍, സഹോദരി ഷഹീന്‍ ഭട്ട് തുടങ്ങിയവരും വിവാഹവേദിയിലെത്തി. വിവാഹവേദിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു.

View this post on Instagram

A post shared by Alia Bhatt 🤍☀️ (@aliaabhatt)

കരൺ ജോഹർ ചിത്രമായ സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെയാണ് ആലിയ ബോളിവുഡിൽ നായികയായെത്തുന്നത്. 'ബ്രഹ്മാസ്ത്ര'യുടെ ബള്‍ഗേറിയയിലെ ലൊക്കേഷനിൽ വച്ചാണ് ആലിയ ഭട്ടും രൺബീറും പ്രണയത്തിലാകുന്നത്. ചിത്രം ഈ വര്‍ഷം അവസാനമെത്തും.

View this post on Instagram

A post shared by Alia Bhatt 🤍☀️ (@aliaabhatt)