police

കോട്ടയം: ഇന്‍സ്റ്റഗ്രാമിലൂടെ യുവതിയ്ക്ക് അശ്ലീല സന്ദേശമയച്ചയാൾക്ക് മർദനം. യുവതിയുടെ ആണ്‍സുഹൃത്തും കൂട്ടാളികളും ചേർന്നാണ് മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിയെ മർദിച്ചത്. സംഭവത്തിൽ ഫെമില്‍ തോമസ്, ഇമ്മാനുവേല്‍ ജോസഫ്, മിഥുന്‍ സത്യന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു

പാലാ കുറിച്ചിത്താനം സ്വദേശിനിയായ നഴ്സിങ് വിദ്യാര്‍ത്ഥിനിയ്ക്കാണ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് അശ്ലീല സന്ദേശമയച്ചത്. ഈ വിവരം യുവതി ആണ്‍സുഹൃത്തിനെ അറിയിക്കുകയായിരുന്നു.

യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും സുഹൃത്തും കൂട്ടാളികളും യുവാവിനെ നേരിൽ കാണണമെന്ന് പറഞ്ഞു. ചോറ്റിക്ക് സമീപത്തുള്ള ബന്ധുവീട്ടിലെത്തുമ്പോള്‍ കാണാമെന്നായിരുന്നു സന്ദേശം. ഇതോടെ യുവതിയെക്കാണാനായി യുവാവ് എത്തി. ഇയാളെ അവിടെ കാത്തുനിന്ന സംഘം മര്‍ദിക്കുകയായിരുന്നു. സംഘത്തിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്ത് റിമാൻഡ് ചെയ്തു.