വർക്കല പുത്തൻ ചന്തക്കടുത്തുള്ള ഒരു വീട്ടിൽ നിന്നാണ് രാവിലെ കോൾ എത്തിയത്. പണിക്കാർ പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ ഒരു പാമ്പിന്റെ ചട്ട കണ്ടു. വാട്‌സാപ്പിൽ ഫോട്ടോ കണ്ട ഉടൻ വാവാ പറഞ്ഞു, ഇത് പെൺ മൂർഖൻ പാമ്പിന്റെ ചട്ടയാണ്. ഏതെങ്കിലും മാളത്തിൽ മുട്ടയും മൂർഖൻ പാമ്പും കാണാൻ സാദ്ധ്യത ഉണ്ട്.

snake

ഇതുകേട്ടതും വീടും പരിസരവും ശ്രദ്ധിച്ച പണിക്കൂർ മൂന്ന് നാല് മാളങ്ങൾ കണ്ടെത്തി. അധികം വൈകാതെ തന്നെ വാവ സുരേഷ് അവിടേക്ക് തിരിച്ചു. എത്തിയ ഉടനേ തന്നെ മാളങ്ങൾ ഓരോന്നായി പരിശോധിച്ചു തുടങ്ങി. ഒരു മാളത്തിൽ പാമ്പും മുട്ടയും കണ്ടെത്തി. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോ‌ഡ്.