നാടൻ രുചി തേടിയുള്ള ചങ്കത്തിമാരുടെ രണ്ടാമത്തെ യാത്രയാണ് ഇത്. കല്ലുവാതുക്കൽ വട്ടക്കുഴിക്കലിലുള്ള ഷാപ്പിലേക്കാണ് ഇന്നത്തെ അവരുടെ യാത്ര. കള്ളും മീനും ഒക്കെയായി രുചിയുടെ വലിയ ലോകം തന്നെയാണ് സോൾട്ട് ആൻഡ് പെപ്പർ ഇത്തവണ കാഴ്ചക്കാർക്ക് ഒരുക്കിയിരിക്കുന്നത്.

മീൻ തലക്കറി,​ കരിമീൻ ഫ്രൈ,​ ചിക്കൻ പെരട്ട്,​ ബീഫ് ഫ്രൈ,​​ കണവ,​ ചിക്കൻ തോരൻ,​ താറാവ് മപ്പാസ്,​ ലിവർ ഫ്രൈ,​ ചിക്കൻ ബിരിയാണി,​ നാടൻ കോഴിക്കറി ഒക്കെ ഈ ഷാപ്പിലെ സ്ഥിരം കറികളാണ്. കൂട്ടിന് നല്ല നാടൻ കള്ളുമുണ്ട്.

food

ഷാപ്പാണെന്ന് കരുതി കുടുംബസമേതം വരാൻ ആരും മടിക്കേണ്ടതില്ല. നല്ല രുചികരമായ അടിപൊളി ഭക്ഷണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഷാപ്പിലെ കള്ളിനൊപ്പം എടുത്തു പറയേണ്ട രുചിയാണ് മീൻ തലക്കറി.

ഇവിടെ കാളാഞ്ചി മീനിന്റെ തലയാണ് കുരുമുളകിട്ട് വറ്റിച്ച് എടുത്തിരിക്കുന്നത്. എന്തായാലും ചങ്കത്തിമാരുടെ കഴിഞ്ഞ വീഡിയോ കണ്ടവർക്കെല്ലാം ഇതും ഇഷ്ടമാകും. വീഡിയോ കാണാം....