
നീണ്ട ഇടവേളക്ക് ശേഷം മീരാ ജാസ്മിൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സത്യൻ അന്തിക്കാട് ചിത്രം മകളുടെ ട്രെയിലർ റിലീസ് ചെയ്തു. ജയറാം ആണ് ചിത്രത്തിലെ നായകൻ. മനോഹരമായ കുടുംബചിത്രമായിരിക്കും ‘മകൾ’ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്
ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ രചന. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. എസ് കുമാറാണ് ഛായാഗ്രഹണം. മീരാ ജാസ്‍മിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.