
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി: വിവാഹാലോചനകള്‍ തടസ്സപ്പെട്ടു പോകും, അനുകൂലമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നവര്‍ പ്രതികൂലമാകും, സന്താനങ്ങള്‍മൂലം വിഷമിക്കാനിടയാകും.
ഭരണി: വാഹന ദുരിതത്തിന് ഇടയായേക്കാം, അഗ്നിമൂലമുള്ള ഭയത്തിനിടയാകും, യാത്രാവേളകള്‍ സംഘര്‍ഷ ഭരിതമായി തീരുന്നതാണ്. വ്യവഹാരങ്ങള്‍ മൂലം വിഷമങ്ങൾ ഉണ്ടാവും.
കാര്‍ത്തിക: പണച്ചെലവുകള്‍ വര്‍ദ്ധിക്കും, രാഷ്‌ട്രീയരംഗത്ത് പൊതുജന പിന്തുണ കുറയും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതുജന രോഷത്തെ നേരിടേണ്ടതായി വരും.
രോഹിണി: ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ തടസ്സങ്ങൾ നേരിടും, ആരോഗ്യ സ്‌ഥിതി മോശമായിരിക്കും, സഞ്ചാര വേളകള്‍ മനോ ദുരിതത്തിന് കാരണമാകും.
മകയിരം: സര്‍ക്കാര്‍ജീവനക്കാര്‍ക്ക് കുറ്റാരോപണമെമ്മോ ലഭിക്കാനിടവരും, ഈശ്വരാധീനം കുറയും, കളത്രദുഃഖം, മന:സ്സമാധാനക്കുറവ്, സംസാരം നിയന്ത്രിക്കുക.
തിരുവാതിര: തൊഴില്‍പരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും, വിദ്യാര്‍ത്ഥികൾ അവർ ആഗ്രഹിക്കുന്ന പുരോഗതി നേടുവാന്‍ കഴിയും.
പുണര്‍തം: ഏതു തരത്തിലുള്ള പ്രതിസന്ധിയും അതിജീവിക്കാന്‍ പ്രത്യേക വൈഭവമുണ്ടാകും, ബുദ്ധി സാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും.
പുയം: വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം, ബന്ധുക്കളുടെ
സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും, സന്താനത്തിന് ജോലി ലഭിക്കാൻ സാധ്യതയുണ്ട്.
ആയില്യം: രാഷ്‌ട്രീയരംഗത്ത് പൊതുജന പിന്തുണ വര്‍ദ്ധിക്കും, രോഗം മൂലമുള്ള ദുരിതങ്ങള്‍ക്ക് ശമനം ഉണ്ടാകും, സാമ്പത്തിക സ്‌ഥിതി പൊതുവില്‍ തൃപ്‌തികരമായിരിക്കും.
മകം: പുതിയ തൊഴില്‍ സംരംഭങ്ങളിൽ ഏര്‍പ്പെട്ട് വിജയിക്കാന്‍ സാധിക്കും, വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്, നിയമന ഉത്തരവ് ലഭിക്കും. .
പൂരം: വിനോദ യാത്രകൾക്ക് അവസരങ്ങൾ സംജാതമാകും, ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധ്യമാകുന്നതാണ്, കുടുംബ കലഹങ്ങളില്‍ നിരപരാധിത്വം തെളിയിക്കാന്‍ കഴിയും.
ഉത്രം: പുതിയ തൊഴില്‍ ചെയ്യാനുള്ള താത്പര്യം കൂടും, വിവാഹ ആലോചനകൾക്ക് തീരുമാനം ഉണ്ടാവും ആവും, തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും.
അത്തം: സ്വന്തം പ്രയത്‌നത്തിലൂടെ ഉയര്‍ച്ചയും പുരോഗതിയും നേടിയെടുക്കുന്നതിന് സാധിക്കുന്നതാണ്, സര്‍ക്കാരില്‍ നിന്നും പുതിയ ആനുകൂല്യങ്ങള്‍ ലഭിക്കും.
ചിത്തിര: ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നതു വഴി മനഃസന്തോഷം വര്‍ദ്ധിക്കും, സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസ നേടും, കുടുംബത്തില്‍ ബന്ധു ജനങ്ങളുടെ സമാഗമം ഉണ്ടാകും..
ചോതി : ജീവത പങ്കാളിയുടെ സ്നേഹവും സഹകരണവും സന്തോഷവും ലഭിക്കും, വശ്യമായി സംസാരിക്കും, ശത്രുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും.
വിശാഖം: ദാമ്പത്യസുഖക്കുറവ് അനുഭവപ്പെടും, സർക്കാർ ജീവനക്കാര്‍ക്ക് ശിക്ഷണ നടപടികളെ നേരിടേണ്ടതായി വരും, സ്ത്രീകള്‍ മൂലം ധന നഷ്ടത്തിനും മാനഹാനിക്കും ഇടയായേക്കാം.
അനിഴം: ആരോഗ്യപരമായി നല്ല കരുതല്‍ ആവശ്യം, സ്വന്തം രഹസ്യങ്ങള്‍ മറ്റുള്ളവരും ആയി പങ്കിടരുത്, ബന്ധുജനങ്ങളുടെ വേര്‍പാടില്‍ ദുഃഖിക്കാനിടവരും.
കേട്ട: ജീവിത പങ്കാളിയുമായും പൊതു ജനങ്ങളുമായും കലഹിക്കാൻ ഇടയാകും, അധിക ധനചെലവ്, ദൂര യാത്രാക്ലേശം, ധനത്തിന് അന്യരെ ആശ്രയിക്കേണ്ടി വരും.
മൂലം: പ്രണയ കാര്യങ്ങളില്‍ ദുഃഖം, ചതിയും അപമാനവും വന്നു ഭവിക്കും, ഉദര രോഗം മൂലം ബുദ്ധിമുട്ടുകള്‍, രഹസ്യ ഇടപാടുകള്‍ കാരണം പ്രയാസങ്ങൾ വർദ്ധിക്കും.
പൂരാടം: ഗുരു തുല്യരായവരുടെ വേര്‍പാടില്‍ വിഷമിക്കാനിടവരും, മന:സ്സമാധാനക്കുറവ്, മാനഹാനിക്ക് ഇടയായേക്കാവുന്ന സന്ദര്‍ഭങ്ങള്‍ വരാം, പല സംഗതികളും നഷ്ടത്തില്‍ കലാശിക്കും.
ഉത്രാടം: അനാരോഗ്യംമൂലം തൊഴില്‍രംഗത്തുനിന്നും മാറി നില്‍ക്കാനിടയാകും,
അപ്രതീക്ഷിതമായി ധന നഷ്‌ടത്തിന് ഇടവരും, ആരോഗ്യ പ്രശ്‌നങ്ങള്‍ സദാ അലട്ടിക്കൊണ്ടിരിക്കും, കടബാദ്ധ്യത മൂലം വിഷമിക്കാനിടവരും
തിരുവോണം: സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി, പുതിയ സുഹൃത് ബന്ധങ്ങളില്‍ കൂടി കൂടുതല്‍ സന്തോഷവും സഹായങ്ങളും വന്നു ചേരുന്നതാണ്.
അവിട്ടം: പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, സ്ത്രീകളില്‍ നിന്നും ആത്മാർത്ഥമായ സഹകരണം, യാത്രമൂലം ഗുണം, സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കും.
ചതയം: വിദേശ വാസം ഗുണം ചെയ്യും, മാതാപിതാക്കള്‍ക്ക് ആരോഗ്യ കാര്യങ്ങളിൽ പുരോഗതി കൈവരിക്കും, സുഖാനുഭവങ്ങള്‍, സുഖപ്രദമായ കുടുംബജീവിതം.
പൂരുരുട്ടാതി: മാതൃഗുണം ലഭിക്കുംഔദ്യോഗികരംഗത്ത് തിളക്കമാര്‍ന്ന നേട്ടങ്ങള്‍ ഉണ്ടാകും, സഹപാഠികള്‍ക്കിടയില്‍ അംഗീകാരം പ്രതീക്ഷിക്കാം, സല്‍സന്താനയോഗം, , ശത്രുജയം.
ഉത്രട്ടാതി: കഠിന പ്രയത്‌നത്തിലൂടെ ഉയര്‍ച്ചയും പുരോഗതിയും നേടിയെടുക്കാൻ സാധിക്കുന്നതാണ്, ശത്രുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും, ജോലിയില്‍ ഉന്നത സ്ഥാന ലഭ്യത, ശരീരസുഖം ലഭിക്കും, ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും.
രേവതി: കൗശലം കൊണ്ട് കാര്യങ്ങള്‍ സ്വന്തം വരുതിയിലാക്കും, രാഷ്‌ട്രീയ രംഗത്ത് പൊതുജന പിന്തുണ വര്‍ദ്ധിക്കും, കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍, വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ധനനേട്ടം.