new-petrol-pump

മുംബയ് : ഇന്ധനവില റെക്കാഡ് കടന്നു മുന്നേറുമ്പോൾ ഒരു രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടിയാൽ ആരെങ്കിലും വേണ്ടെന്ന് വയ്ക്കുമോ,​ മഹാരാഷ്ട്രയിലെ സോളാപൂരിലായിരുന്നു ഒരു രൂപയ്ക്ക് പെട്രോൾ നൽകിയത്. അംബേദ്കർ ജയന്തിയുടെ ഭാഗമായാണ് അംബേദ്കർ സ്റ്റുഡന്റ്‌സ് ആൻഡ് യൂത്ത് പാന്തേഴ്‌സ് എന്ന സംഘടന വേറിട്ട ആഘോഷം സംഘടിപ്പിച്ചത്. ഒരു രൂപക്ക് ഒരു ലിറ്റർ പെട്രോൾ നൽകുമെന്നായിരുന്നു സംഘടനയുടെ പ്രഖ്യാപനം.

ഇന്ധനവില വർധനവിനെതിരെ കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധം കൂടിയായിരുന്നു പരിപാടി. 500 പേര്‍ക്കാണ് ഇത്തരത്തില്‍ ഒരു രൂപയ്ക്ക് പെട്രോള്‍ നല്‍കിയത്.ഒരാള്‍ക്ക് ഒരു ലിറ്റര്‍ മാത്രമേ നല്‍കിയിരുന്നുള്ളു. എന്നിട്ടും ഒരു രൂപയ്ക്കുള്ള പെട്രോള്‍ വാങ്ങാന്‍ വന്‍ ജനക്കൂട്ടമാണ് പെട്രോള്‍ പമ്പിന് മുന്നില്‍ തടിച്ചുകൂടിയത്. ജനം തിക്കിത്തിരക്കിയതോടെ ഒടുവിൽ പൊലീസെത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.