kk

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരങ്ങളായ രൺബീർ കപൂറിന്റെയും ആആലിയ ഭട്ടിന്റെയും വിവാഹം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹചടങ്ങിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. അതേസമയം, വധൂവരന്മാരുടെ അഭിരുചിക്കൊത്ത് പ്രത്യേകം ക്യൂറേറ്റ് ചെയ്ത ഗംഭീരമായ വിവാഹ മെനുവാണ് ഇപ്പോൾ സംസാരവിഷയം. 50 കൗണ്ടറുകളാണ് വിവാഹത്തിന് ഒരുങ്ങിയത് എന്ന് 'ബോളിവുഡ് ലൈഫ്' റിപ്പോർട്ടിൽ പറയുന്നു.

തന്തൂരി ചിക്കൻ മുതൽ ദാൽ മഖാനി വരെയുള്ള വിഭവങ്ങളായിരുന്നു വിവാഹത്തിന് ഒരുക്കിയിരുന്നത്. പൂർണമായും ഉത്തരേന്ത്യൻ പാചകരീതിയായിരുന്നു പിന്തുടർന്നത്. എന്നാൽ ആലിയയുടെ ഭക്ഷണരീതി പിന്തുടർന്ന് മറ്റൊരു പ്രത്യേകതയുമുണ്ടായിരുന്നു

ആലിയ ഭട്ടിനായി ഒരു വീഗൻ ബർഗർ സ്റ്റാൾ ഒരുക്കിയിരുന്നു. ആലിയയും സുഹൃത്തുക്കളും വീഗൻ ബർഗർ പ്രേമികളാണ്. അതിനാൽ ഇത് നിർബന്ധമായും ഉണ്ടായിരിക്കണം എന്ന് ഇരുകൂട്ടർക്കും നിർബന്ധമായിരുന്നു.

വിവാഹ മെനുവിൽ പ്രതീക്ഷിക്കാവുന്ന ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ കൂടാതെ, ഒരു ഫ്യൂഷൻ ഭക്ഷണവും സുഷി സ്റ്റാളും ഉണ്ടായിരുന്നു. വരൻ രൺബീറിന് സുഷി വളരെ ഇഷ്ടമാണ്. രൺബീറിന്റെ അമ്മയും മുതിർന്ന നടിയുമായ നീതു കപൂർ തന്റെ മകന്റെ വിവാഹത്തിന് ഡൽഹിയിൽ നിന്നും ലഖ്‌നൗവിൽ നിന്നും ഷെഫുമാരെ ക്ഷണിച്ചു വരുത്തിയിരുന്നു. കബാബ്, ബിരിയാണി തുടങ്ങിയ നോൺ വെജിറ്റേറിയൻ സ്പെഷ്യാലിറ്റികൾ ഉണ്ടാക്കാൻ വൈദഗ്ധ്യം ഉള്ളവരാണ് ല‌ക്നൗവിൽ നിന്നുള്ള പാചകക്കാർ ഡൽഹിയിലെ പ്രശസ്തമായ ചാട്ട് ഉൾപ്പെടുന്ന ഒരു കൗണ്ടറും ഉണ്ടായിരുന്നു. ഡൽഹിയിലെ പ്രശസ്തമായ ചാട്ട് ഉൾപ്പെടുന്ന ഒരു കൗണ്ടറും ഉണ്ടായിരുന്നു.