
ചണ്ഡീഗഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടി അധികാരത്തിലേറിയതിന് പിന്നാലെ നേരത്തെ നൽകിയിരുന്ന വാഗ്‌ദാനം നടപ്പാക്കാനൊരുങ്ങി ആംആദ്‌മി സർക്കാർ. ഇനി മുതൽ സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യ വെെദ്യുതി ലഭ്യമാകും.
മുഖ്യമന്ത്രി ഭഗവന്ത് മൻ നയിക്കുന്ന സർക്കാർ സംസ്ഥാനത്ത് ഒരു മാസം പൂർത്തിയാക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ജൂലായ് ഒന്ന് മുതൽ 300 യൂണിറ്റ് വെെദ്യുതിയാണ് സൗജന്യമായി നൽകുക. പഞ്ചാബിൽ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാനായി ഭഗവന്ത് മൻ ചൊവ്വാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എല്ലാ വീട്ടിലും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മുന്നോട്ട് വച്ച പ്രധാന വാഗ്‌ദ്ധാനങ്ങളിലൊന്നായിരുന്നു.