
ജബൽപൂർ: സ്കൂട്ടറിൽ ഇടിച്ച് അപകടമുണ്ടാക്കിയ ഫുഡ് ഡെലിവറി ബോയിയെ ചെരിപ്പുകൊണ്ടടിച്ച് യുവതി. വ്യാഴാഴ്ച വൈകിട്ട് ജബൽപ്പൂരിലെ റാസൽ ചൗക്കിൽ വച്ച് ട്രാഫിക് നിയമം ലംഘിച്ചെത്തിയതിനാണ് ഡെലിവറി ബോയിയെ യുവതി മർദ്ദിച്ചത്. സംഭവം കണ്ടുനിന്നവർ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മർദ്ദിച്ച സ്ത്രീയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
റാസൽ ചൗക്കിലൂടെ യുവതി തന്റെ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ഡെലിവറി ബോയ് റോങ് സൈഡിലൂടെ ബൈക്കുമായി എത്തുകയായിരുന്നു. ബൈക്കിടിച്ച് യുവതി റോഡിൽ വീണു. നിലത്ത് നിന്ന് എണീറ്റ യുവതി ഇയാളെ ചെരുപ്പൂരി അടിക്കുകയായിരുന്നു. കണ്ടുനിന്നവർ യുവതിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. എന്നാൽ അപകടം നടക്കുന്ന സമയം യുവതി ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നാണ് കണ്ടുനിന്നവർ പറഞ്ഞത്. അതേസമയം, സംഭവത്തിൽ തങ്ങൾക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
#MadhyaPradesh: A girl beat up a biker with shoes near Russel Chowk of #Jabalpur district on Thursday evening after the youth arrived from wrong side and collided with her scooty. pic.twitter.com/PLZNE1ELDD
— Free Press Journal (@fpjindia) April 15, 2022