
സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ടും ആരാധകരുടെ ഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച താരമാണ് മമ്മൂട്ടി. പ്രായത്തെ വെല്ലുന്ന ശരീരഘടനയ്ക്കും സൗന്ദര്യത്തിനും താരം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നതും പതിവാണ്. ഇപ്പോഴിതാ യുവതാരങ്ങളെ കടത്തിവെട്ടി ആരും അമ്പരന്നുപോവുന്ന സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുകയാണ് മമ്മൂക്ക. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
താരത്തിന്റെ ചിത്രങ്ങൾക്ക് വേറിട്ട കമന്റുകളും കാണാൻ സാധിക്കും. സോഷ്യൽ മീഡിയയ്ക്ക് തീപിടിച്ചെന്നും എന്താ ഇക്കാ ജാഡയാണോ എന്നും ചെറുപ്പക്കാരെ പറയിപ്പിക്കാൻ എന്നുമൊക്കെയുള്ള രസകരമായ കമന്റുകളാണ് കൂടുതലും. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് അഭിനന്ദന പ്രവാഹങ്ങൾ ഒഴുകുക പതിവ് കാഴ്ചയാണ്. ഹോട്ട് ഇമോജികളും കമന്റ് സെക്ഷനിൽ നിറയുകയാണ്.