affair

അശ്വതി- പല വിഷയങ്ങളിലും സാമാന്യ ജ്ഞാനമുള്ളവരാണ് അശ്വതി നക്ഷത്രക്കാർ. ഊർജസ്വലതയും ബുദ്ധികൂർമതയുമുള്ളവരാണിവർ. എന്നാലിവരുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരിക്കില്ല. ഇവരിൽ പലരും ആകൃഷ്‌ടരാകുന്നതാണ്. സ്ത്രീകളുമായുള്ള ബന്ധത്തിന്റെ പേരിൽ ഇവർക്ക് മാനഹാനി സംഭവിക്കാൻ സാദ്ധ്യതയുണ്ട്.

രോഹിണി- കാന്തിക ശേഷിയോട് കൂടിയവ്യക്തിത്വത്തിന് ഉടമകളാണ് രോഹിണി നക്ഷത്രക്കാർ. മറ്റുള്ളവരിൽ മതിപ്പുളവാക്കുന്ന രോഹിണി നക്ഷത്രക്കാരെ പെട്ടെന്ന് വിശ്വസിക്കും. പൊതുവെ സത്യസന്ധരാണെങ്കിലും പരസ്ത്രീ ബന്ധത്തിനുള്ള സാദ്ധ്യത കൂടുതലാണ്.

ആയില്യം- ആരെയും ആകർഷിക്കുന്ന തരത്തിലുള്ള സ്വഭാവമാണ് ആയില്യം നക്ഷത്രക്കാർക്ക്. എന്നാൽ ഇത്തരം ബന്ധങ്ങൾക്ക് ആയുസ് കുറവായിരിക്കും.

ചോതി- മറ്റുള്ളവരോട് ദയാനുഭൂതിയുള്ളവരാണ് ചോതി നക്ഷത്ര ജാതർ. ആളുകളുമായി ഇടപെടുന്നതിൽ അവർ ആനന്ദം കണ്ടെത്തും. പരസ്ത്രീ ബന്ധത്തിന് ഏറെ സാദ്ധ്യതയുള്ള നക്ഷത്രമാണ് ചോതി.

തൃക്കേട്ട- വ്യക്തിത്വം കൊണ്ട് ആകർഷണീയരാണിവർ. സാധാരണജീവിതം നയിക്കാൻ ആഗ്രഹിക്കും.