
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിൽ നടക്കുന്ന നിർണായക യോഗത്തിൽ രാഹുൽ ഗാന്ധിയും കെ സി വേണുഗോപാലും പങ്കെടുക്കുന്നുണ്ട്.
2024 ലെ പൊതുതിരഞ്ഞെടുപ്പ് ഉൾപ്പടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി, കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രശാന്ത് കിഷോർ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിനെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ എന്നായിരുന്നു കോൺഗ്രസിന്റെ വാദം. എന്നാൽ പ്രശാന്ത് കിഷോറുമായി അടുത്ത വൃത്തങ്ങൾ ഇത് നിഷേധിച്ചു. 2024 ലെ ദേശീയ തിരഞ്ഞെടുപ്പിന്റെ രൂപരേഖയാണ് കോൺഗ്രസ് നേതൃത്വവും പ്രശാന്ത് കിഷോറും ചർച്ച ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.