river-accident

കോഴിക്കോട്: വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് കുട്ടികള്‍ മരണപ്പെട്ടു. കൂവ്വത്തോട്ട് പേപ്പച്ചൻ മെർലിൻ മകൻ ഹൃദ്വിന്‍ (22), ആലപ്പാട്ട് സാബുവിന്റെ മകൾ ആഷ്‌മിൽ (14) എന്നിവരാണ് മരിച്ചത്.

മൂന്നുപേരാണ് ഒഴുക്കില്‍പ്പെട്ടത്. ഒരു കുട്ടിയെ രക്ഷപ്പെടുത്തി. മരിച്ച ഹൃദ്വിന്‍റെ സഹോദരി ഹൃദ്യയെയാണ് രക്ഷപ്പെടുത്തിയത്. സാബുവിന്‍റെ വീട്ടിൽ ഈസ്റ്റർ ആഘോഷിക്കാൻ ബംഗളൂരുവില്‍ നിന്ന് എത്തിയതായിരുന്നു ഹൃദ്വിനും കുടുംബവും.