
ഇടുക്കി: ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻകറി കഴിച്ചവർക്ക് വയറുവേദനയെന്ന് പരാതി. പച്ചമീൻ കഴിച്ച പൂച്ചകൾ ചത്തുവെന്നും വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അവശ്യമായ നടപടി സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകി. നിർദേശത്തെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്ന് തന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്പിൾ ശേഖരിക്കാനാണ് നീക്കം. മീൻ കേടാകാതിരിക്കാൻ മായം ചേർത്തിരുന്നോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.