harbhajan-singh

ന്യൂഡൽഹി: രാജ്യസഭയിൽ നിന്നുള്ള തന്റെ ശമ്പളം മുഴുവൻ കർഷകരുടെ പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി ചെലവഴിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് എം പി. രാജ്യത്തിന്റെ പുരോഗതിക്കായി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് പഞ്ചാബിൽ നിന്ന് ആം ആദ്മി പാർട്ടി രാജ്യസഭാംഗമായി ഹർഭജൻ സിംഗ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

'രാജ്യസഭാംഗം എന്ന നിലയിൽ കർഷകരുടെ പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി എന്റെ ശമ്പളം സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് എന്നാൽ കഴിയുന്നതെല്ലാം ചെയ്യും. ജയ് ഹിന്ദ്'- ഹർഭജൻ സിംഗ് ട്വീറ്റ് ചെയ്തു.

As a Rajya Sabha member, I want to contribute my RS salary to the daughters of farmers for their education & welfare. I've joined to contribute to the betterment of our nation and will do everything I can. Jai Hind 🇮🇳🇮🇳

— Harbhajan Turbanator (@harbhajan_singh) April 16, 2022