
കാറുകൾ മാറി മാറി വാങ്ങാൻ താൻ സൽമാൻ ഖാനല്ലെന്ന് പറഞ്ഞ രാഖി സാവന്തിന് 50 ലക്ഷത്തിന്റെ ബിഎംഡബ്ള്യൂ എക്‌സ്1 കാർ വാങ്ങി നൽകി സുഹൃത്തുക്കൾ. ആഡംബര കാർ വാങ്ങാൻ പണമില്ലെന്നും ഇപ്പോഴുള്ള കാറിൽ തൃപ്‌തയാണെന്നും അടുത്തിടെ താരം പറഞ്ഞിരുന്നു. ഒരു കാർ ഷോറൂമിന് മുന്നിൽ താരത്തെ കണ്ടെ മാദ്ധ്യമപ്രവർത്തകർ കാർ വാങ്ങാനുള്ള ഒരുക്കത്തിലാണോ എന്ന ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.
പിന്നാലെ സുഹൃത്തുക്കളായ ആദിൽ ഖാൻ ദുരാനിയും ഷെല്ലി ലാദറും ചേർന്ന് രാഖിയ്ക്ക് ബിഎംഡബ്ള്യൂ സമ്മാനിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ സ്‌നേഹസമ്മാനത്തെക്കുറിച്ച് താരം തന്നെയാണ് ആരാധകരോട് വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം നടന്ന ആലിയ രൺബീർ താരവിവാഹത്തിന് രാഖി സമൂഹമാദ്ധ്യമത്തിലൂടെ ആശംസകൾ അറിയിച്ചതും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തെരുവുകളിലും മറ്റും താമസിക്കുന്ന പാവപ്പെട്ടവർക്ക് താരം ഭക്ഷണം എത്തിക്കുന്ന ദൃശ്യങ്ങൾക്കും നിരവധി അഭിനന്ദനപ്രവാഹമാണ്.